ഒറ്റവരിക്കുറിപ്പിലൂടെ മഹാരാജാസ് കോളേജിലെ വ്യാജരേഖാ കേസ് കൂടുതല്‍ ചര്‍ച്ചയാക്കി സി.പി.എം നേതാവ് പി.കെ. ശ്രീമതി. ‘എന്നാലും എന്റെ വിദ്യേ…’എന്ന ഒറ്റവരിയിലാണ് ജനാധിപത്യ മഹിളാ അസോസിയേഷന് ദേശീയ അധ്യക്ഷ പി.കെ ശ്രീമതിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
പാലക്കാട് അട്ടപ്പാടി ഗവണ്മെന്റ് കോളേജിലെ താത്കാലിക അധ്യാപിക നിയമനത്തിനായി വ്യാജ രേഖയുണ്ടാക്കിയ സംഭവത്തില്‍ വിദ്യക്കെതിരെ ജാമ്യമില്ലാ കുറ്റംചുമത്തി കേസെടുത്തിരുന്നു. കാലടി സര്‍വകലാശാലയില്‍ പിഎച്ച്ഡി വിദ്യാര്‍ത്ഥിയാണ് വിദ്യ കെ എന്ന വിദ്യ വിജയന്. വിദ്യയുടെ പി.എച്ച്.ഡി പ്രവേശനം മാനദണ്ഡം മറികടന്നാണെന്ന ആരോപണത്തില്‍ കാലടി സര്‍വ്വകലാശാലയിലും വിദ്യക്കെതിരെ പരിശോധന തുടങ്ങിയിട്ടുണ്ട്. ഈ സംഭവങ്ങള്‍ വലിയ വിവാദങ്ങള്‍ സൃഷ്ടിക്കുമ്പോഴാണ് പി കെ ശ്രീമതിയുടെ ഫേസ്ബുക്ക് പോസ്റ്റ് വലിയ ചര്‍ച്ചയായി മാറിയിരിക്കുന്നത്.