


മലപ്പുറം : എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പി.കെ നവാസ് എം.എല്‍.എ പടിയിറങ്ങി. നവാസിന് പകരം ഷറഫുദ്ദീന് പിലാക്കലിനാണ് നിലവില്‍ സംസ്ഥാന അധ്യക്ഷന്റെ താത്കാലിക ചുമതല നേതൃത്വം നല്‍കിയിരിക്കുന്നത്. പ്രസിഡന്റിന് പുറമെ സംസ്ഥാന ജനറല്‍ സെക്രട്ടറി നജാഫും തന്റെ പദവി ഒഴിഞ്ഞിട്ടുണ്ട്. ജനറല്‍ സെക്രട്ടറിയുടെ സ്ഥാനത്തേക്ക് അഖില്‍കുമാര്‍ ആനക്കയത്തിനാണ് പകരം ചുമതല നല്‍കിയിട്ടുള്ളത്.
പുതിയ സംസ്ഥാന കമ്മിറ്റി ഭാരവാഹികളെ കണ്ടെത്താനുള്ള ഔദ്യോഗിക തിരഞ്ഞെടുപ്പ് നടത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് ഇത് മാറ്റിവയ്ക്കുകയായിരുന്നു. ഭാരവാഹിത്വവുമായി ബന്ധപ്പെട്ട് സംഘടനയ്ക്കുള്ളില്‍ ചില തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതായാണ് പുറത്തുവരുന്ന വിവരം. എന്നാല്‍ മുതിര്‍ന്ന മുസ്്ലിം ലീഗ് നേതാക്കള്‍ സ്ഥലത്തില്ലാത്തതിനാലാണ് ഭാരവാഹി തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കേണ്ടി വന്നതെന്നാണ് നേതൃത്വം നല്കുന്ന ഔദ്യോഗിക വിശദീകരണം.