കവരത്തി : ലക്ഷദ്വിപ് സന്ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ദ്വിപീലുടെയുള്ള ‘മോണിങ് വാക്’, കടലില്‍ മുങ്ങിനിവരുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പടെ മോദി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു. ശുദ്ധമായ ആനന്ദത്തിന്റെ നിമിഷങ്ങളെന്ന് അദ്ദേഹം എക്സില്‍ കുറിച്ചു.
1150 കോടിയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും മോദി നിര്‍വഹിച്ചു. ലക്ഷദ്വീപിലെ താമസത്തിനിടെ താന്‍ സ്നോര്‍ക്കെലിങ്ങും പരീക്ഷിച്ചു. ആവേശകരമായ അനുഭവമായിരുന്നെന്നും മോദി പറഞ്ഞു. സാഹസികത ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്‍ ലക്ഷദ്വീപ് നിങ്ങളുടെ പട്ടികയില്‍ ഉണ്ടായിരിക്കണമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
സൗന്ദര്യത്തോടൊപ്പം സമാധാനവും പ്രദാനം ചെയ്യുന്നവയാണ് ലക്ഷദ്വീപിലെ ബീച്ചുകള്‍. 140 കോടി ഇന്ത്യാക്കാരുടെ ക്ഷേമത്തിനായി എങ്ങനെ പ്രവര്‍ത്തിക്കാമെന്ന് ചിന്തിക്കാനുള്ള അവസരവും തനിക്ക് ഇവിടെനിന്ന് ലഭിച്ചതായി പ്രധാനമന്ത്രി പറഞ്ഞു.
ലക്ഷദ്വീപിന്റെ ആതിഥേയത്വത്തില്‍ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. ദ്വീപിന്റെ സൗന്ദര്യത്തില്‍ താന്‍ ആകൃഷ്ടനായെന്നും അഗത്തി, ബംഗാരം, കവരത്തി എന്നീ ദ്വീപുകളിലെ ജനങ്ങളുമായി സംവദിക്കാന്‍ തനിക്ക് അവസരം ലഭിച്ചതായും മോദി പറഞ്ഞു.