ഇടുക്കി: മൂന്നാറില്‍ കാട്ടാന കട്ടക്കൊമ്പന്റെ മുന്നില്‍നിന്ന് ഫോട്ടോ എടുത്തവര്‍ക്കെതിരെ കേസെടുത്ത് വനംവകുപ്പ്. രവി, സെന്തില്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. ആന ആക്രമിക്കാനുള്ള സാഹചര്യം സൃഷ്ടിച്ചതിനാണ് വനം,വന്യജീവി സംരക്ഷണനിയമപ്രകാരം കേസെടുത്തത്.മൂന്നാര്‍ സെവന്‍മല എസ്റ്റേറ്റില്‍ ശനിയാഴ്ച വൈകിട്ടോടെയാണ് സംഭവം. ആനയുള്ള സ്ഥലം കണ്ടെത്തിയശേഷം ഇവിടെയെത്തി ഫോട്ടോ എടുക്കുകയായിരുന്നു. ആനയുടെ 20 മീറ്റര്‍ മാത്രം അകലെനിന്നാണ് ചിത്രമെടുത്തത്. ഇവര്‍ ചിത്രം സാമൂഹികമാധ്യമങ്ങളില്‍ പങ്കുവച്ചതോടെയാണ് വനംവകുപ്പ് നടപടിയെടുത്ത്.