ന്യൂഡല്‍ഹി : കാര്‍ഷിക വിളകള്‍ കത്തിക്കുന്നത് ഉടന്‍ നിര്‍ത്തണമെന്ന് സുപ്രീംകോടതി. ഡല്‍ഹിയിലെ വായുമലിനീകരണം സംബന്ധിച്ച വാദം കേള്‍ക്കുമ്പോള്‍ ഒറ്റ-ഇരട്ട നിയമത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് പ്രകാരം ഒറ്റ-ഇരട്ട നിയമം ഗുണം ചെയ്യുന്നില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ സഞ്ജയ് കിഷന് കൗള്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിര്‍ദേശം. ഡല്‍ഹി എന്‍സിആറിലെ വായുമലിനീകരണ പ്രശ്നം പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. നവംബര്‍ 21 ന് വാദം കേള്‍ക്കാന്‍ ബെഞ്ച് മാറ്റി.
ആളുകളെ കൊല്ലാന്‍ കഴിയില്ല. വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തേണ്ടത് ആവശ്യമാണെന്നും കോടതി വ്യക്തമാക്കി. മലിനീകരണത്തിന്റെ തോത് കുറയണം, അതിന് നാളേക്ക് കാത്തിരിക്കാനാവില്ലെന്നും സുപ്രീം കോടതി പറഞ്ഞു.
സുപ്രീംകോടതി ഒരു രീതിശാസ്ത്രം നിര്‍ദ്ദേശിച്ചു, നിങ്ങള്‍ അത് എങ്ങനെ വേണമെങ്കിലും ചെയ്യുക. അതേസമയം കാര്‍ഷിക വിളകള്‍ കത്തിക്കുന്നത് തടയാന്‍ ചില അടിയന്തര നടപടികള്‍ ആവശ്യമാണ്, സുപ്രീംകോടതി പറഞ്ഞു. പഞ്ചാബിലെ ജലവിതാനം പുനഃസ്ഥാപിക്കുന്നതിനായി ദീര്‍ഘകാല നടപടിയെന്ന നിലയില്‍ നെല്‍കൃഷി സാവധാനത്തില്‍ ഒഴിവാക്കാനുള്ള എന്ത് നടപടികളാണ് സ്വീകരിക്കുന്നതെന്ന് സുപ്രീം കോടതി കേന്ദ്രത്തോടും പഞ്ചാബ് സര്‍ക്കാരിനോടും ചോദിച്ചു.