മികച്ച രീതിയില്‍ പെന്ഷന് നല്കുന്ന സംസ്ഥാനമാണ് കേരളമെന്ന് ധനമന്ത്രി. നല്കാൻ വൈകുന്നത് കേന്ദ്ര സമീപനം മൂലം. ക്ഷേമ പെന്ഷന് സമയബന്ധിതമായി നല്കാന് കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്നില്ല. ബുദ്ധിമുട്ടിക്കുകയാണ്. കൃത്യമായി തുക നല്‍കുന്നില്ല അടുത്ത വര്‍ഷം സമയബന്ധിതമായി ക്ഷേമ പെന്‍ഷനും സാമൂഹ്യ സുരക്ഷാ പെന്‍ഷനും നല്‍കാനുള്ള നടപടിയുണ്ടാകുമെന്നും ധനമന്ത്രി. ക്ഷേമ പെൻഷനില്‍ മാറ്റമില്ല.
കേന്ദ്രത്തിന്റെ കടുത്ത അവഗണന അതിന്റെ പാരമ്യത്തിലാണ് . പ്ലാൻ ബി ആലോചിക്കുന്നു. വികസന ക്ഷേമ പ്രവർത്തനങ്ങളിൽ നിന്ന് പുറകോട്ട് പോകില്ല. വികസന ക്ഷേമ പ്രവർത്തനത്തിൽ നിന്ന് പിന്നോട്ടില്ല. എന്ത് വില കൊടുത്തും വികസന ക്ഷേമ പ്രവര്‍ത്തനങ്ങൾ തുടരുമെന്നും ബാലഗോപാൽ പറഞ്ഞു. കേന്ദ്രം അവഗണിക്കുന്നുവെന്ന് പ്രതിപക്ഷവും അംഗീകരിക്കുന്നു. ഇത് സ്വാഗതാര്‍ഹമാണ്. വൈകിയാണെങ്കിലും ഇത് പാര്‍ലമെന്റിൽ ഉന്നയിക്കുമെന്ന് അവര്‍ പറയുന്നു. സര്‍ക്കാരിനൊപ്പം അല്ലെങ്കിലും സ്വന്തം നിലയ്ക്ക് എങ്കിലും സമരത്തിന് പ്രതിപക്ഷം തയ്യാറാകണം. അതിദാരിദ്ര നിർമ്മാർജന പദ്ധതിക്ക് 50 കോടി അനുവദിക്കുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. കുടുംബശ്രീക്കായി 265 കോടിയും അനുവദിച്ചു.കുടുംബശ്രീ ഉപജീവന പദ്ധതി സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.