കൊച്ചി: ശ്വാസതടസത്തെ തുടർന്ന് പിഡിപി ചെയർമാൻ അബ്ദുൾ നാസർ മദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് മദനി ചികിത്സയിലുള്ളത്. അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ തുടരുന്ന മദനിക്ക് ഡയാലിസിസ് ഉടൻ തുടങ്ങുമെന്ന് ഡോക്ടർമാർ അറിയിച്ചു.
നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. കരൾ രോഗത്തിന് ഏറെ നാളായി ചികിത്സയിലാണ് അബ്ദുൾ നാസർ മദനി. ജാമ്യ വ്യവസ്ഥകളിൽ സുപ്രീംകോടതി ഇളവ് അനുവദിച്ചതോടെ മഅദനി കേരളത്തിലേക്ക് എത്തിയിരുന്നു. കഴിഞ്ഞ വര്ഷം ജൂലൈ 20 നാണ് മദനി കേരളത്തിലെത്തിയത്.