ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് സംസ്ഥാനഘടകങ്ങളിൽ അഴിച്ചുപണി നടത്തി എഐസിസി. പി.സി. വിഷ്ണുനാഥിന് തെലങ്കാനയിൽ പ്രത്യേക ചുമതല നൽകി. നിലവിൽ കേരള നിയമസഭാംഗമായ വിഷ്ണുവിന് നേരത്തെ കർണാടക അടക്കമുള്ള സംസ്ഥാനങ്ങളുടെ ചുമതല ലഭിച്ചിരുന്നു. എ.ഐ.സി.സി സെക്രട്ടറി മൻസൂർ അലി ഖാനും തെലങ്കാനയുടെ ചുമതലയുണ്ട്.
ഗുജറാത്ത് പിസിസി അധ്യക്ഷനായി ശക്തിസിംഗ് ഗോഹിലിനെ നിയമിച്ചപ്പോൾ വി. വൈത്തിലിംഗത്തിന് പുതുച്ചേരി പിസിസി അധ്യക്ഷ സ്ഥാനം നൽകി. ഡൽഹി ഹരിയാന സംസ്ഥാനങ്ങളുടെ ചുമതല ദീപക് ബാബ്റിക്കാണ് . മുംബൈ റീജിനൽ കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷസ്ഥാനം വർഷ ഗെയ്ക്വാദിനാണ്. ഹരിയാന, ഡൽഹി പിസിസികളിലേക്ക് എഐസിസി പ്രതിനിധിയായി ദീപക് ബാബരിയയെ ആണ് നിയമിച്ചിരിക്കുന്നത്.