പാലക്കാട്: അട്ടപ്പാടി പുതൂർ പഞ്ചായത്തിലെ ആദിവാസി ഊരിൽ വാഹനമെത്താത്തതിനാൽ രോഗിയെ കമ്പിൽ കെട്ടി ആശുപത്രിയിലെത്തിച്ചു. പുതയാറിലെ മരുതൻ- ചെല്ലി ദമ്പതികളുടെ 22കാരനായ മകൻ സതീശനാണ് ദുരവസ്ഥയുണ്ടായത്.
തിങ്കളാഴ്ച വൈകുന്നേരം ആറരയ്ക്കാണ് സംഭവം. നെഞ്ചുവേദനയെത്തുടർന്നാണ് സതീശനെ ആശുപത്രിയിലെത്തിച്ചത്. റോഡ് മോശമായതിനാൽ ആംബുലൻസ് വരാൻ വിസമ്മതിച്ചെന്ന് സതീശന്റെ സഹോദരൻ ആരോപിച്ചു. കാട്ടാന ശല്യം വകവയ്ക്കാതെയാണ് രോഗിയെ ചുമന്ന് കൊണ്ടുപോയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.