യൂഡല്‍ഹി : പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനം ജൂലൈ 20 മുതല്‍ ഓഗസ്റ്റ് 11 വരെ. പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷിയാണ് സമ്മേളന തീയതി അറിയിച്ചത്. പഴയ പാര്‍ലമെന്റ് മന്ദിരത്തില്‍ ആയിരിക്കും മഴക്കാല സമ്മേളനം ആരംഭിക്കുക. സമ്മേളനത്തിന്റെ പകുതിയോടെ, പുതിയ പാര്‍ലമെന്റിലേക്ക് മാറുമെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. 23 ദിവസം നീണ്ടുനില്‍ക്കുന്ന പാര്‍ലമെന്റ് സമ്മേളനമാണ് നിശ്ചയിച്ചിരിക്കുന്നത്. ഏകീകൃത സിവില്‍ കോഡ്, മണിപ്പൂര്‍ കലാപം അടക്കമുള്ള വിഷയങ്ങളില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ഉയരും. ഏക സിവില്‍ കോഡ് വിഷയത്തില്‍ ചര്‍ച്ച വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരുന്നു. മണിപ്പൂര്‍ കലാപം പ്രധാന വിഷയമായി ഉയര്ത്തനായിയിരിക്കും പ്രതിപക്ഷത്തിന്റെ നീക്കം,