തൃശൂര്‍ : ആന എഴുന്നള്ളിപ്പിന്റെയും വെടിക്കെട്ട് നിയന്ത്രണത്തിന്റെയും നിയന്ത്രണങള്‍ തീര്‍ത്ത അനിശ്ചിതത്തിനൊടുവില്‍ പാറമേക്കാവ് വേല ആചാര നിറവില്‍ ആഘോഷിച്ചു. പുലര്‍ച്ചെ ഒരു മണിയോടെ നടന്ന വെടിക്കെട്ട് ആസ്വദിക്കാനും മൊബൈലില്‍ പകര്‍ത്താനും നഗരത്തില്‍ ജനം തിങ്ങി നിറഞ്ഞു.
കൊമ്പന് പുതുപ്പള്ളി കേശവന് പാറമേക്കാവ് ഭഗവതിയുടെ തിടമ്പേറ്റി. രാവിലെ ചതുശ്ശത നിവേദ്യത്തിനും പ്രസാദ വിതരണത്തിനും ശേഷം ശീവേലി, കളഭാട്ടം, വൈകിട്ട് ചോ റ്റാനിക്കര നന്ദപ്പന് മാരാരുടെ നേതൃത്വത്തില്‍ പഞ്ചവാദ്യം, തുടര്‍ന്ന് ഭഗവതിയുടെ കളമെഴുത്തുപാട്ട്, തായമ്പക എന്നിവ നടന്നു. മേല്‍ക്കാവില്‍ ഗുരുതി തര്‍പ്പണത്തിനു ശേഷം കൂര്‍ക്കഞ്ചേരി കളരിയിലേക്കു കോമരം പുറപ്പെട്ടു.
വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് ഒന്‍പത് ആനപ്പുറത്ത് പഞ്ചവാദ്യം അകമ്പടിയോടെ ഭഗവതി എഴുന്ന ള്ളി മണികണ്ഠനാല്‍ തറക്കല്‍ നിന്ന് ശ്രീമൂലസ്ഥഥാനം വരെ കിഴക്കൂട്ട് അനിയന് മാരാരുടെ നേത്യത്വത്തില്‍ പാണ്ടിമേളം അകമ്പടിയായി.മേളം കലാശിച്ച ശേഷം ക്ഷേത്രത്തിലേക്കു ഭഗവതി തിരിച്ചെഴുന്നള്ളി അരിയേറ്, കൂറവലിക്കല്‍, വടക്കും വാതില്‍ ഗുരുതി എന്നിവയോടെ വേല സമാപിച്ചു.
നാളെയാണ് തിരുവമ്പാടി വേല. തിരുവമ്പാടിക്കും വെടിക്കെട്ടിന് തൃശൂര്‍ എഡിഎം അനുമതി നല്‍കിയിട്ടുണ്ട്.