തിരുവനന്തപുരം : പാലോട് രവി തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് സ്ഥാനം രാജി വച്ചു. സ്വന്തം പഞ്ചായത്തിൽ പാർട്ടിക്ക് ഭരണം നഷ്ടപ്പെട്ടതിനെ തുടർന്നാണ് രാജി.
പെരിങ്ങമല പഞ്ചായത്ത് ഭരണമാണ് യുഡിഎഫിനു നഷ്ടമായത്. കോൺഗ്രസുകാരനായ പ്രസിഡന്റ് കഴിഞ്ഞ ദിവസം സിപിഎമ്മിൽ ചേർന്നിരുന്നു. ഇതോടെയാണ് ഭരണം പോയത്.
വിഷയത്തിൽ പാലോട് രവി കാര്യമായി ഇടപെട്ടില്ലെന്നു പാർട്ടിയിൽ എതിർ അഭിപ്രായമുണ്ടായിരുന്നു. പിന്നാലെയാണ് രാജി.
രാജിക്കത്ത് കെപിസിസി പ്രസിഡന്റിനു നൽകിയതായി പാലോട് രവി പ്രതികരിച്ചു. ധാർമിക ഉത്തരവാദിത്വം എറ്റെടുത്താണ് രാജിയെന്നു പാലോട് രവി വ്യക്തമാക്കി