പാലക്കാട്: പാലക്കാട് മണ്ണാർക്കാട് കൂമ്പാറ സ്വദ്ദേശി ഹൈദർ ഹാജിയുടെ മകൻ മജീദ് (47) ജിസാനിലെ ദർബിൽ കുത്തേറ്റ് മരിച്ചു. സൗദി അറേബ്യയിലെ ദർബ് ജിസാൻ റോഡിൽ വർഷങ്ങളായി ശീഷകടയിൽ ജോലിക്കാരനായിരുന്നു.ബംഗ്ലാദേശ് സ്വദേശി ഇദ്ദേഹത്തിന്റെ കഴുത്തിൽ കുത്തുകയായിരുന്നു.മാതാവ് സൈനഖ.ഭാര്യ റൈഹാനത്ത്. രണ്ടുമക്കളാണ്. സഹോദരങ്ങൾ സൈനുദിൻ (ജിസാൻ),ഷഫീഖ് (ദർബ്),ഷിഹാബ് (ഖമീസ് മുശൈത്ത്) എന്നിവർ സൗദിയിൽ ഉണ്ട്.