ബംഗളൂരു : അയൽക്കാരുടെ പോരാട്ടത്തിൽ പാകിസ്ഥാന് അഫ്ഗാനിസ്ഥാനെതിരെ ഭേദപ്പെട്ട സ്കോർ. ഏഴ് വിക്കറ്റ് നഷ്ടത്തിൽ 282 റൺസ് പാകിസ്ഥാൻ നേടി. 74 റൺസ് നേടിയ പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമാണ് ടോപ് സ്കോറർ. അബ്ദുള്ള ഷെഫീഖ് (58), ഷദാബ് ഖാൻ (40), ഇഫ്തിഖർ അഹമ്മദ് (40) എന്നിവർ സ്കോർ ഉയർത്തുന്നതിൽ നിർണായകമായി.
ഭേദപ്പെട്ട തുടക്കാണ് പാകിസ്ഥാന് ലഭിച്ചത്. ഒന്നാം വിക്കറ്റിൽ ഷെഫീഖ് – ഇമാം ഉൾ (17) സഖ്യം 56 റൺസ് ചേർത്തിരുന്നു.92 പന്തുകൾ നേരിട്ട ബാബർ ഒരു സിക്സും നാല് ഫോറും നേടി. ഇതോടെ പാകിസ്ഥാൻ 41.5 ഓവറിൽ അഞ്ചിന് 206 എന്ന നിലയിലായി. ബാബറിനെ മടക്കി അഫ്ഗാന് നൂർ ബ്രേക്ക് ത്രൂ നൽകി. എന്നാൽ ഷദാബ് – ഇഫ്തിഖർ സഖ്യത്തിന്റെ പോരാട്ടം ഭേദപ്പെട്ട പാകിസ്ഥാനെ സ്കോറിലേക്ക്. ഇരുവരും 73 റൺസാണ് കൂട്ടിചേർത്തത്.നൂർ അഹമ്മദ് മൂന്ന് വിക്കറ്റ് വീഴ്ത്തി. നവീൻ ഉൾ ഹഖ് രണ്ട് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് നബി, റാഷിദ് ഖാൻ എന്നിവർക്ക് ഓരോ വിക്കറ്റുണ്ട്.