ബംഗളൂരു: ലോകകപ്പ് ക്രിക്കറ്റിലെ പതിനെട്ടാം മത്സരത്തിൽ പാക്കിസ്ഥാനെതിരേ ഓസ്ട്രേലിയയ്ക്ക് ബാറ്റിംഗ്. ടോസ് നേടിയ പാക് നായകൻ ബാബർ അസം ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
ആദ്യ രണ്ടുകളികൾ പരാജയപ്പെട്ട ഓസ്ട്രേലിയ ശ്രീലങ്കയ്ക്കെതിരായ അഞ്ചുവിക്കറ്റ് ജയം നല്കിയ ആത്മവിശ്വാസത്തിലാണ്. അതേസമയം, ആദ്യ രണ്ടുകളികളും ജയിച്ച പാക്കിസ്ഥാൻ ഇന്ത്യയ്ക്കെതിരായ ഏഴുവിക്കറ്റ് തോൽവിയുടെ നാണക്കേടിലാണ്. ഒരു മാറ്റത്തോടെയാണ് പാക് ടീം ഇന്നിറങ്ങുന്നത് ഓൾറൗണ്ടർ ഷദബ് ഖാന് പകരം ലെഗ് സ്പിന്നർ ഉസാമ മിർ അന്തിമ ഇലവനിലെത്തി. അതേസമയം, ലങ്കയ്ക്കെതിരേ കളിച്ച അതേ ഇലവനെ നിലനിർത്തിയാണ് ഓസീസ് ഇറങ്ങുന്നത്.
ഓസ്ട്രേലിയ ടീം: മിച്ചൽ മാർഷ്, ഡേവിഡ് വാർണർ, സ്റ്റീവ് സ്മിത്ത്, മാർനസ് ലബുഷെയ്ൻ, ജോഷ് ഇംഗ്ലിസ്, ഗ്ലെൻ മാക്സ്വെൽ, മാർക്കസ് സ്റ്റോയിനിസ്, മിച്ചൽ സ്റ്റാർക്, പാറ്റ് കമ്മിൻസ്, ആദം സാംപ, ജോഷ് ഹേസിൽവുഡ്.
പാക്കിസ്ഥാൻ ടീം: അബ്ദുള്ള ഷഫീഖ്, ഇമാം-ഉൾ-ഹഖ്, ബാബർ അസം, മുഹമ്മദ് റിസ്വാൻ, സൗദ് ഷക്കീൽ, ഇഫ്തിഖർ അഹമ്മദ്, മുഹമ്മദ് നവാസ്, ഹസൻ അലി, ഷഹീൻഷാ അഫ്രീദി, ഹാരിസ് റൗഫ്, ഉസാമ മിർ.