വാഷിങ്ടണ്‍ : അഷ്ടാംഗ യോഗ ഗുരു ശരത് ജോയിസ് അന്തരിച്ചു. 53 വയസായിരുന്നു. യുഎസില്‍ വച്ച് മലകയറുന്നതിനിടെ ഉണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. സഹോദരി ശര്‍മിള മഹേഷാണ് മരണ വാര്‍ത്ത സ്ഥിരീകരിച്ചത്. ചാര്‍ലറ്റ്സ്വിലിലെ വെര്‍ജീനിയ സര്‍വകലാശാലയില്‍ തിങ്കളാഴ്ച അദ്ദേഹം പ്രഭാഷണം നടത്തിയിരുന്നു.
ന്യൂഡൽഹി : കോച്ചിങ് സെന്ററുകളുടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ തടയാൻ അന്തിമ മാർഗരേഖ പുറത്തിറക്കി കേന്ദ്രം. 100 ശതമാനം ജോലി ലഭിക്കും എന്ന മട്ടിലുള്ള അവകാശവാദങ്ങൾ പാടില്ലെന്ന് മാര്‍ഗരേഖ നിര്‍ദേശിക്കുന്നു. വിദ്യാർഥികളുടെ രേഖാമൂലമുള്ള അനുമതിയോടെ വേണം അവരെവച്ചു പരസ്യം നൽകാൻ എന്നും മാർഗരേഖയിൽ
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടതോടെയാണ് കേരളത്തിലെ മഴ സാഹചര്യം ശക്തമാകുന്നത്. ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ
കൊളംബോ : ശ്രീലങ്കയിൽ ഇന്ന് പാർലമെന്റ് തെരഞ്ഞെടുപ്പ്. സെപ്റ്റംബറിൽ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അനുര കുമാര ദിസനായകെ പാർലമെന്റ് പിരിച്ചുവിട്ട് ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു. ദിസനായകെയുടെ പാർട്ടിക്ക് ഇപ്പോഴത്തെ പാർലമെന്റിൽ മൂന്ന് അംഗങ്ങൾ മാത്രമാണുള്ളത്.സുഗമമായ ഭരണത്തിനു പാർലമെന്റിൽ ഭൂരിപക്ഷം ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണു ദിസനായകെയുടെ
കാലിഫോർണിയ : തങ്ങളുടെ സോഷ്യൽ മീഡിയ ആപ്പായ ത്രെഡ്സിൽ പരസ്യം ഉൾപ്പെടുത്താൻ ഒരുങ്ങി മെറ്റ. പദ്ധതിയുമായി നേരിട്ട് ബന്ധമുള്ളവരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞവർഷം ജൂലൈ മാസത്തിൽ എക്സ് എന്ന പേര് മാറ്റിയ ട്വിറ്ററിനെ തകർക്കാൻ ലക്ഷ്യമിട്ടാണ്
ഡൽഹി : അമേരിക്കയിൽ വമ്പൻ നിക്ഷേപം പ്രഖ്യാപിച്ച് അദാനി ഗ്രൂപ്പ് പ്രസിഡന്റ് ഗൗതം അദാനി. അമേരിക്കയിൽ എനർജി സെക്യൂരിറ്റി, ഇൻഫ്രസ്ട്രക്ച്ചർ മേഖലയിൽ 10 ബില്യൺ ഡോളറിന്റെ നിക്ഷേപമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 15000 പേർക്ക് ജോലി ലഭിക്കുന്നതാണ് ഇതെന്നും ഗൗതം അദാനി പറഞ്ഞു. അമേരിക്കയിൽ
തിരുവനന്തപുരം : വ്യാജ സഹകരണസംഘത്തിൽ ജോലി വാഗ്ദാനംചെയ്ത് 30 ലക്ഷം രൂപ തട്ടിയ കേസിൽ അറസ്റ്റ്. കോട്ടയം സ്വദേശിയായ തപസ്യാനന്ദ എന്നറിയപ്പെടുന്ന രാധാകൃഷ്ണൻ (60) ആണ് അറസ്റ്റിലായത്. കടയ്ക്കാവൂർ സ്വദേശിയുടെ പരാതിയിൽ ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്.
തിരുവനന്തപുരം : ഔദ്യോഗിക ഭരണരംഗത്ത് ‘ടിയാരി’ എന്ന് ഉപയോഗിക്കരുതെന്ന ഉത്തരവുമായി നിയമ വകുപ്പ്. ‘ടിയാൻ’ എന്ന പദത്തിന് സ്ത്രീലിംഗമാണ് ടിയാരി. ഭാഷാ മാർഗ നിർദേശക വിദഗ്ധസമിതിയുടെ യോഗത്തിന്റെ തീരുമാന പ്രകാരമാണ് ഉത്തരവ്. ടിയാരി എന്ന് ഉപയോഗിക്കുന്നത് അനുചിതമാണെന്നാണ് ഉത്തരവിൽ പറയുന്നത്. മേൽപ്പടിയാൻ