തിരുവനന്തപുരം : നെടുമങ്ങാട് ഇരിഞ്ചയത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒറ്റശേഖരമംഗലപുരം സ്വദേശി അരുൾദാസ് എന്നയാളാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. അപകടത്തിനു ശേഷം സംഭവ സ്ഥലത്ത് നിന്നും ഇയാൾ ഓടിരക്ഷപ്പെടുകയായിരുന്നു. അപകടത്തിൽ ഇയാളുടെ പുരികത്തിൽ ചെറിയ പരുക്കേറ്റിരുന്നു. ഇത്
കൊച്ചി : ഘർവാപസി പരാമർശത്തിൽ മോഹന്‍ ഭാഗവതിനെതിരെ കത്തോലിക്ക മുഖപത്രം. ഭഗവതിന്റെ വാക്കുകള്‍ നിന്ദ്യവും ന്യൂനപക്ഷ വിരുദ്ധവുമെന്ന് ദീപിക മുഖപ്രസംഗം. രാമക്ഷേത്ര പ്രതിഷ്ഠ യഥാർത്ഥ സ്വാതന്ത്ര്യമായി വിശേഷിപ്പിച്ചത് പ്രതിഷേധാർഹമാണ്. ഘർവാപസിയാണ് നിർബന്ധിത മതപരിവർത്തനം. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കാത്തതിന്റെ അപകർഷതയാണ് ആർഎസ്എസിനെന്നും ദീപിക
കൊച്ചി : ഹണി റോസിന്റെ പരാതിയിൽ രാഹുൽ ഈശ്വറിനെതിരെ കേസെടുക്കാനാകില്ലെന്ന് പൊലീസ്. നടിയുടെ നിലവിലെ പരാതിയിൽ പൊലീസിന് കേസെടുക്കാൻ വകുപ്പുകളില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഹണി റോസിന് കോടതി വഴി പരാതി നൽകാമെന്നും കൊച്ചി പൊലീസ് അറിയിച്ചു. നടിയുടെ പരാതിയിൽ രാഹുൽ ഈശ്വർ
തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ മാര്‍ഗരേഖയുമായി കെപിസിസി. പാര്‍ട്ടി പരിപാടികളില്‍ സജീവമല്ലാത്ത ഭാരവാഹികളുടെ പേരുവിവരങ്ങള്‍ കൈമാറാന്‍ കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്കി. താഴെത്തട്ടിലെ നേതാക്കള്‍ വരെ സമൂഹമാധ്യമത്തില്‍ സജീവമാകണമെന്നും മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമാര്‍ക്കാണ് കെപിസിസി
കൊട്ടാരക്കര : വിൽപ്പത്രക്കേസിൽ മന്ത്രി കെ ബി ഗണേഷ് കുമാറിന് ആശ്വാസം. വിൽപത്രത്തിലെ ഒപ്പ് പിതാവ് ആർ ബാലകൃഷ്ണ പിള്ളയുടേതെന്ന് ഫൊറൻസിക് പരിശോധനയിൽ കണ്ടെത്തി. കെ ബി ഗണേഷ്കുമാർ വിൽപ്പത്രം വ്യാജമായി നിർമ്മിച്ചു എന്നായിരുന്നു ആരോപണം. അച്ഛൻ ബാലകൃഷ്ണപിള്ളയുടെ സ്വത്ത് തട്ടിയെടുക്കാൻ
കൊച്ചി : ബോബി ചെമ്മണ്ണൂരിന് കാക്കനാട് ജില്ല ജയിലിൽ വഴിവിട്ട സഹായം ചെയ്ത സംഭവത്തിൽ മധ്യമേഖല ജയിൽ ഡിഐജിയെയും,കാക്കനാട് ജില്ലാ ജയിൽ സൂപ്രണ്ടിനെയും സസ്പെൻഡ് ചെയ്യാൻ ശുപാർശ. ജയിൽ ആസ്ഥാനത്തെ ഡിഐജി സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലാണ് രണ്ടു ഉദ്യോഗസ്ഥർക്കെതിരെയും കർശന നടപടിക്ക്
ബെംഗളൂരു : കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉള്‍പ്പെട്ട മുഡ ഭൂമിയിടപാട് കേസുമായി ബന്ധപ്പെട്ട് 300 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 2002ലെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമാണ് കീഴിലാണ് ഇ.ഡിയുടെ ബെംഗളൂരു സോണൽ ഓഫീസ് ഈ സ്വത്തുക്കൾ കണ്ടുകെട്ടിയത്.
കൽപ്പറ്റ : വയനാട് കൽപ്പറ്റയില്‍ വീണ്ടും പുലി എത്തിയതായി റിപ്പോര്‍ട്ട്. പുൽപ്പാറ എസ്റ്റേറ്റിലാണ് വീണ്ടും പുലി ഇറങ്ങിയത്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ഒരു ഇടവേളയ്ക്ക് ശേഷമാണ് പുല്‍പ്പാറയിലെ എൽസ്റ്റൺ എസ്റ്റേറ്റിൽ പുലിയെ കാണുന്നത്. ഇന്നലെ അർധരാത്രിയാണ് സംഭവം. എസ്റ്റേറ്റിൽ