മൂന്നാർ : മൂന്നാറിൽ കാട്ടാന ആക്രമണം. ദേവികുളത്ത് ഓടിക്കൊണ്ടിരുന്ന കാർ കാട്ടാന കുത്തിമറിച്ചു. തലകീഴായി മറിഞ്ഞ കാറിൽ നിന്ന് സഞ്ചാരികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. സമീപത്ത് മേഞ്ഞിരുന്ന പശുവിനെ കാട്ടാന ആക്രമിച്ച് കൊന്നു. ആർ ആർ ടി ആനയെ തുരത്തി. ഓടിക്കൊണ്ടിരുന്ന കാറിന്
വയനാട് : മുണ്ടക്കൈ പുനരധിവാസത്തിന് കേന്ദ്രം വായ്പ അനുവദിച്ച സംഭവത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുണ്ടക്കൈ ദുരിതാശ്വാസത്തിൽ കേരളത്തെ സഹായിക്കില്ലെന്ന് പറയുന്നത് എന്ത് നീതിയാണെന്നും ഒന്നര മാസം കൊണ്ട് പദ്ധതികൾ എങ്ങനെ പൂർത്തിയാക്കാനാണെന്നും സതീശൻ ചോദിച്ചു. കേന്ദ്രം കേരളത്തെ
കോഴിക്കോട് : ഉരുള്‍ പൊട്ടലില്‍ തകര്‍ന്ന വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല ഭാഗങ്ങളിലെ പുനരധിവാസ- പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനത്തിനായി 529.50 കോടി രൂപ പലിശ രഹിത വായ്പയായി അനുവദിച്ചതില്‍ അന്‍പത് വര്‍ഷത്തിന് ശേഷം തിരിച്ചടയ്ക്കുന്നതിനെ കുറിച്ച് ഇപ്പോള്‍ പിണറായി വിജയന് വേവലാതിപ്പെടേണ്ടെന്ന് ബിജെപി സംസ്ഥാന
തിരുവനന്തപുരം : സമാധി വിവാദത്തില്‍പ്പെട്ട നെയ്യാറ്റിന്‍കര ഗോപന്റെ മരണത്തില്‍ അസ്വാഭാവികതയില്ലന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മൂക്ക്, തല, മുഖം എന്നിവിടങ്ങളില്‍ ചതവുകളുണ്ടെങ്കിലും അത് മരണകാരണമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗുരുതര രോഗങ്ങള്‍ ബാധിച്ച് കരള്‍, വൃക്ക എന്നിവ തകരാറിലായിരുന്നു. രാസപരിശോധനാഫലം ലഭിച്ചശേഷം മാത്രം മരണകാരണം
തിരുവനന്തപുരം : ഐഎഎസ് തലപ്പത്തെ പോരിന് പിന്നാലെ ചീഫ് സെക്രട്ടറി ശാരദ മുരളീധരനെതിരെ ആരോപണവുമായി എൻ പ്രശാന്ത് ഐഎഎസ്. ചീഫ് സെക്രട്ടറി പക്ഷപാതപരമായ പെരുമാറുന്നുമെന്ന് എൻ പ്രശാന്ത്. ജയതിലക് ഐഎഎസിനെതിരെ തെളിവ് സഹിതം പരാതി നൽകിയിട്ടും അന്വേഷിക്കാൻ കൂട്ടാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി എൻ
പ്രയാഗ്രാജ് : പ്രയാഗ്രാജില് മഹാകുംഭമേളയ്ക്കെത്തിയ തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് പത്തുപേര്‍ മരിച്ചു. മിര്‍സാപൂര്‍ - പ്രയാഗ് രാജ് ഹൈവേയില്‍ ഭക്തര്‍ സഞ്ചരിച്ച ബൊലേറോ ബസ്സുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അര്‍ധരാത്രിയില്‍ നടന്ന അപകടത്തില്‍ ബസ്സിലുണ്ടായിരുന്ന 19 പേര്‍ക്ക് പരിക്കേറ്റു. ഛത്തീസ്ഗഢിലെ
തൃശൂർ : മുണ്ടക്കൈ ദുരന്തത്തോട് മനുഷ്യത്വരഹിതമായ നിലപാട് എടുത്ത കേന്ദ്രം വല്ലാത്ത പ്രതിസന്ധി ഉണ്ടാക്കുന്നുവെന്ന് മന്ത്രി കെ.രാജൻ. ആദ്യം തന്നെ മനുഷ്യത്വരഹിതമായ നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്, ആ നിലപാടിൽ ഒരു മാറ്റവും വന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു. കേരളം ആവശ്യപ്പെടുന്നത് ഉപാധികൾ ഇല്ലാത്ത
കൊച്ചി : മഫ്ടിയിൽ ഡ്യൂട്ടിക്കിറങ്ങുന്ന പൊലീസുകാർ ഉന്നത അധികാരികളുടെ പ്രത്യേക ഉത്തരവും തിരിച്ചറിയൽ കർഡും കരുതണമെന്നു ഹൈക്കോടതി. പട്രോളിങിനിടെ ആരെയെങ്കിലും ചോദ്യം ചെയ്യുന്നെങ്കിൽ തിരിച്ചറിയിൽ കാർഡ് കാണിക്കണമെന്നും ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടു. മഫ്ടിയിലുള്ള പൊലീസുകാർക്കു നേരെ കുരുമുളക് സ്പ്രേ അടിച്ചു