കോട്ടയം : ചാനല്‍ ചര്‍ച്ചയിലെ മത വിദ്വേഷ പരാമര്‍ശ കേസില്‍ പി സി ജോര്‍ജ് ഇന്ന് ഹാജരാകും. അന്വേഷണ ഉദ്യോഗസ്ഥനായ ഈരാറ്റുപേട്ട പൊലീസ് ഇന്‍സ്‌പെക്ടര്‍ക്ക് മുന്നിലാണ് ഹാജരാകുക. രാവിലെ പത്ത് മണിക്ക് ബിജെപി പ്രവര്‍ത്തകര്‍ക്കൊപ്പമാകും പി സി ജോര്‍ജ് പൊലീസ് സ്റ്റേഷനിലെത്തുക.
കാസർകോട് : അതിദരിദ്രരില്ലാത്ത സംസ്ഥാനമെന്ന പ്രഖ്യാപനം നവംബർ ഒന്നിന് ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെ അതിദരിദ്രരില്ലാത്ത സംസ്ഥാനമാക്കാനുള്ള പ്രവർത്തനം ഊർജിതമായി തുടരുകയാണ്. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് അതിനുള്ള പ്രവർത്തനം നടത്തുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു. കാസർകോട് മടിക്കൈ എരിക്കുളത്ത് കെ
കണ്ണൂര്‍ : കാട്ടാന ആക്രമണത്തില്‍ ആറളം ഫാമില്‍ കൊല്ലപ്പെട്ട ആദിവാസി ദമ്പതികളുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. പതിമൂന്നാം ബ്ലോക്കിലെ വെള്ളി, ലീല എന്നിവരാണ് മരിച്ചത്. വലിയ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ഇന്നലെ അര്‍ധരാത്രിയോടെയാണ് ഇരുവരുടേയും മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. സബ്
വത്തിക്കാൻ സിറ്റി : ന്യുമോണിയ ബാധിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. രണ്ട് ശ്വാസകോശങ്ങളിലും കടുത്ത ന്യൂമോണിയ ബാധിച്ച പോപ്പിന് ആന്റിബയോട്ടിക് ചികിത്സ തുടരുകയാണ്. മാർപാപ്പ ബോധവാനാണെന്ന് ആശുപത്രി വൃത്തങ്ങൾ സൂചിപ്പിച്ചു. ശ്വാസകോശ അണുബാധ ഉള്ളതിനാലും
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ ഒറ്റപ്പെട്ട നേരിയ മഴക്ക് സാധ്യത. എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴ സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചത്. നാളെ അഞ്ച് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി
ഡൽഹി : യു എസിൽ നിന്നുള്ള അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുമായുള്ള നാലാമത്തെ വിമാനം ഡൽഹിയിൽ എത്തി. പനാമയിൽ നിന്നുള്ള 12 ഇന്ത്യക്കാരെയാണ് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കിയത്. പനാമയിൽ നിന്ന് തിരിച്ചയയ്ക്കുന്ന ആദ്യ സംഘമാണിത്. ഇസ്താംബൂളിൽ നിന്നുള്ള തുർക്കി എയർലൈൻസ് വിമാനത്തിലാണ്
കൊച്ചി: കളമശ്ശേരിയിൽ ഓടി കൊണ്ടിരുന്ന കാറിനു തീ പിടിച്ചു. എൻഎഡി ശാന്തിഗിരി കാരക്കാട്ടിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം. കാറിന്റെ ബോണറ്റിൽ നിന്നു പുക ഉയർന്നതിനെ തുടർന്നു ഡ്രൈവർ കാർ നിർത്തി പുറത്തേക്കിറങ്ങിയതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. ഡ്രൈവർ പുറത്തിറങ്ങിയതിനു പിന്നാലെ തീ
കണ്ണൂർ : കണ്ണൂരിലെ ആറളം ഫാമിൽ ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നു. പതിമൂന്നാം ബ്ലോക്കിലെ വെള്ളി, ഭാര്യ ലീല എന്നിവരാണ് മരിച്ചത്. കശുവണ്ടി ശേഖരിക്കുന്നതിനിടെയാണ് ദമ്പതികൾക്ക് നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടായത്. വനം വകുപ്പ് അധികൃതർ സ്ഥലത്ത് എത്തിച്ചേർന്നു. ഞായറാഴ്ച വൈകുന്നേരം