ന്യൂഡല്‍ഹി : 2025ലെ പത്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. അന്തരിച്ച മലയാളത്തിന്റെ പ്രിയപ്പെട്ട സാഹിത്യകാരന് എംടിവാസുദേവന്‍ നായര്‍ക്ക് മരണാന്തര ബഹുമതിയായി പത്മവിഭൂഷണ്‍. ഹോക്കി താരം പിആര്‍ ശ്രീജേഷിനും ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിനും പത്മവിഭൂഷണ്‍. നടി ശോഭനയ്ക്ക് പത്മഭൂഷണ്‍. കേരളത്തിന്റെ സ്വന്തം ഫുട്ബോള്‍ താരം ഐഎം വിജയനും ഡോ. കെ ഓമനക്കുട്ടിക്കും പത്മശ്രീ പുരസ്കാരവും ലഭിച്ചു.
തമിഴ്നാട്ടില്‍ നിന്നുള്ള വാദ്യ സംഗീതഞ്ജന്‍ വേലു ആശാന്, പാരാ അത്ലറ്റ് ഹര്വീന്ദ്രര് സിങ്ങ്, നടോടി ഗായിക ബാട്ടുല്‍ ബീഗം, സ്വാതന്ത്രസമര സേനാനി ലീബാ ലോ ബോ സര്‍ദേശായി എന്നിവര്‍ ഉള്‍പ്പെടെ 31 പേരാണ് പത്മശ്രീ പുരസ്കാരത്തിന് അര്‍ഹരായത്. പത്മ പുരസ്കാര ജേതാക്കളുടെ മുഴുവന്‍ പട്ടികയും ഇന്നുതന്നെ പുറത്തുവിടുമെന്നാണ് സൂചന.
ഗോവയുടെ സ്വാതന്ത്ര്യസമരത്തിലെ നിര്‍ണായക പോരാളിയായിരുന്നു ലീബാ ലോ ബോ സര്‍ദേശായി. പോര്‍ച്ചുഗീസ് ഭരണത്തിനെതിരെ ആളുകളെ അണിനിരത്തനായി ഭൂഗര്‍ഭ റേഡിയോ സ്റ്റേഷന് സ്ഥാപിക്കുന്നതിലും വലിയ പങ്കുവഹിച്ചു. സെര്‍വിക്കല്‍ കാന്‍സറുമായി ബന്ധപ്പെട്ട പഠനത്തിന് ഡല്‍ഹിയില്‍ നിന്നുള്ള ഗൈനക്കോളജിസ്റ്റായ ഡോ.നീര്‍ജ ഭട്ലയും പത്മശ്രീ പുരസ്കാരത്തിന് അര്‍ഹയായി.
2025ലെ പത്മശ്രീ പുരസ്കാരത്തിന് അര്‍ഹരായവര്‍.
ഹര്‍വീന്ദര്‍ സിങ് (ഹരിയാന)
ഗോകുല്‍ ചന്ദ്ര ദാസ് (പശ്ചിമ ബംഗാള്‍)
വേലു ആശാന് (തമിഴ്നാട്)
ബാട്ടൂല്‍ ബീഗം
ജോനാസ് മസെത്തി (ബ്രസീല്‍)
ജഗ്ദീഷ് ജോഷില (മധ്യപ്രദേശ്)
പി ദച്ചനാമൂര്‍ത്തി (പുതുച്ചേരി)
ഡോ. നീരജ ഭാട്ല
ഷെയ്ഖ എ.ജെ അല്‍ സഭ
നരേന് ഗുരുങ്
ഡോ. നീരജ ഭാട്ല (ഡല്‍ഹി)
ഭേരു സിങ് ചൗഹാന് (മധ്യപ്രദേശ്)
എല്‍ ഹാങ് തിങ്
വിലാസ് ഡാങ്ക്റെ
ബീന്‍ സിങ് ബവേഷ്
മാരുതി ബുജഗ്രാവോ ചിതംബള്ളി (മഹാരാഷ്ട്ര)
ഭീമവ്വ ദൊഡ്ഡബലപ്പ
സാലി ഹോള്‍ക്കര്‍ (മധ്യപ്രദേശ്)
വിജയലക്ഷ്മി ദേശമാനെ
ചൈത്രം ദേവ്ചന്ദ് പവാര്‍
ലിബിയ ലോബോ സര്‍ദേശായി (ഗോവ)
പരാമര് ലബ്ജിഭായി നഗ്ജിഭായ്
ഹ്യൂ ആന്റ് കോളിന് ഗന്റ്സര്‍ (ഉത്തരാഖണ്ഡ്)
ഹരിമാന്‍ ശര്‍മ
ജുംഗെ യോംഗാം ഗ്യമ്ളി