തൃശൂര്‍: ബിജെപിയില്‍ ചേരുമെന്ന വാര്‍ത്തകൾ തള്ളി കോണ്‍ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പത്മജ വേണുഗോപാല്‍. ഒരു വാർത്താ ചാനലിന്റെ ചോദ്യത്തിന് തമാശക്ക് നൽകിയ പ്രതികരണം ഇങ്ങനെ അവതരിപ്പിക്കുമെന്ന് കരുതിയില്ലെന്നും പദ്മജ പറഞ്ഞു. ഫെയ്സ്ബുക്കിലൂടെയായിരുന്നു അവരുടെ പ്രതികരണം.
പദ്മജയുടെ പോസ്റ്റ് ഇങ്ങനെ
‘ഞാന്‍ ബിജെപിയില്‍ പോകുന്നു എന്നൊരു വാര്‍ത്ത ഏതോ മാധ്യമത്തില്‍ വന്നു എന്ന് കേട്ടു. എവിടെ നിന്നാണ് ഇത് വന്നത് എന്ന് എനിക്കറിയില്ല. എന്നോട് ഒരു ചാനല്‍ ചോദിച്ചപ്പോള്‍ ഈ വാര്‍ത്ത ഞാന്‍ നിഷേധിച്ചതാണ്,ഇപ്പോഴും ഞാന്‍ അത് ശക്തമായി നിഷേധിക്കുന്നു. അവര്‍ എന്നോട് ചോദിച്ചു ഭാവിയില്‍ പോകുമോ എന്ന്, ഞാന്‍ പറഞ്ഞു ഇന്നത്തെ കാര്യമല്ലേ പറയാന്‍ പറ്റൂ, നാളത്തെ കാര്യം എനിക്ക് എങ്ങിനെ പറയാന്‍ പറ്റും എന്ന് തമാശ ആയി പറഞ്ഞു.അത് ഇങ്ങിനെ വരും എന്ന് വിചാരിച്ചില്ല’ പത്മജ വേണുഗോപാല്‍ പറഞ്ഞു.