തിരുവനന്തപുരം : യാത്രക്കാർക്ക് ശുദ്ധമായ ദാഹജലം ഉറപ്പാക്കുന്നതിനായി കെഎസ്ആർടിസിയുടെ പുതിയ പദ്ധതി. സർക്കാർ സംരംഭമായ ഹില്ലി അക്വായുമായി ചേർന്നാണ് കെഎസ്ആർടിസി കുപ്പിവെള്ള വിതരണം ആരംഭിക്കുന്നത്. ദാഹജലം കുറഞ്ഞ ചെലവിൽ യാത്രക്കാർക്ക് എത്തിക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണ് പദ്ധതി
ലിറ്ററിന് 15 രൂപ നിരക്കിൽ സൂപ്പർ ഫാസ്റ്റ് മുതൽ ഉയർന്ന ശ്രേണിയിലുള്ള എല്ലാ സർവീസുകളിലും കുപ്പിവെള്ളം ലഭ്യമാക്കും. ബസ് സ്റ്റാൻഡുകളിലും വിൽപ്പനയുണ്ടാകും. ഹോൾസെയിൽ നിരക്കിൽ വാങ്ങുന്നവർക്ക് ലിറ്ററിന് പത്തു രൂപ നൽകിയാൽ മതി. റേഷൻ കടകളിലും റെയിൽവേ സ്റ്റേഷനുകളിലും ഹില്ലി അക്വായുടെ വെള്ളം ലഭ്യമാക്കി വരുന്നുണ്ട്. ഒരുകുപ്പി വെള്ളം വിൽക്കുമ്പോൾ ബസ് ഡ്രൈവർക്കും കണ്ടക്ടർക്കും ഒരുരൂപ വീതം ഇൻസെന്റീവ് ലഭിക്കും. ഈ ആഴ്ച മുതൽ വിൽപ്പന ആരംഭിക്കും.