മലപ്പുറം : നിലമ്പുർ ഉപതെരഞ്ഞെടുപ്പിൽ പി.വി. അൻവർ നാമനിർദേശ പത്രിക സമർപ്പിച്ചു. വൻ പ്രകടനമായി നിലമ്പുർ താലൂക്ക് ഓഫീസിലെത്തിയാണ് അൻവർ പത്രിക സമർപ്പിച്ചത്.
സാധാരണക്കാരുടെ സ്ഥാനാർഥിയായാണ് മത്സരിക്കുന്നത് എന്ന് പ്രഖ്യാപിച്ച് പത്രിക സമർപ്പിക്കാൻ എത്തിയ അൻവറിനൊപ്പം ഒരു കർഷകനും ഓട്ടോറിക്ഷാ തൊഴിലാളിയും റബ്ബർ ടാപ്പിംഗ് തൊഴിലാളിയുമായിരുന്നു ഉണ്ടായിരുന്നത്.
പുതിയ മുന്നണി രൂപീകരിക്കുന്നതായി പി.വി. അന്‍വര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ‘ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണി’ എന്നാണ് പുതിയ മുന്നണിയുടെ പേരെന്നും അൻവർ വ്യക്തമാക്കിയിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലായിരിക്കും മുന്നണിയുടെ പ്രവര്‍ത്തനം.