കോഴിക്കോട്: പലസ്തിന് പോലുള്ള പൊതുവായ വിഷയങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ മുസ്ലീം ലീഗിനെ ഇനിയും ക്ഷണിക്കുമെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്. ആ സമയങ്ങളില്‍ അവരാണ് അവരുടെ നിലപാട് പറയേണ്ടത്. പലസ്തീന് പരിപാടിയില്‍ പങ്കെടുക്കാതിരുന്നത് സാങ്കേതിക ബുദ്ധിമുട്ട് മാത്രമാണെന്നും യോജിക്കാവുന്ന വിഷയങ്ങളിലെല്ലാം ലീഗുമായി യോജിക്കുമെന്നും മോഹനന് കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ലീഗിനെ സിപിഎം പരിപാടിയിലേക്ക് ക്ഷണിക്കുമ്പോള്‍ കോണ്‍ഗ്രസ് ബേജാറാവുകയാണ്. ഏതെങ്കിലും തരത്തില്‍ പ്രയാസമുണ്ടാകമോ എന്നാണ് അവര്‍ കാണുന്നതെന്നും മോഹനന് പറഞ്ഞു. പലസ്തീന് ജനതയെ സംരക്ഷിക്കണം അവിടെ ശാശ്വതസമാധാനം പുലരണം. പലസ്തീന് ഒരു സ്വതന്ത്രപരമാധികാരണമെന്നാണ് സിപിഎം നിലപാട്. ഈ വിഷയത്തില്‍ സഹകരിക്കുന്ന എല്ലാവരുമായി സഹകരിക്കുമെന്ന് പാര്‍ട്ടി നേരത്തെ തീരുമാനിച്ചതാണ് മോഹനന് പറഞ്ഞു. നാടിന്റെ പൊതുനില മനസിലാക്കിയിട്ടാണ് രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്ക് നിലപാടുകള്‍ എടുക്കാന്‍ കഴിയുക. ജമാ അത്തെ ഇസ്ലാമിയുമായി യോജിച്ചുപോകുന്ന നിലപാട് സിപിഎമ്മിന് ഒരുകാലത്തും ഉണ്ടായിരുന്നില്ലെന്നും മോഹനന് പറഞ്ഞു
കോണ്‍ഗ്രസിന് പലസ്തിന് അനുകൂല നിലപാട് ആണെങ്കില്‍ ആദ്യം നടത്തേണ്ടത് ഡല്‍ഹിയിലാണ്. കോണ്‍ഗ്രസിന് പഴയ പ്രതാപമൊന്നുമില്ലെങ്കിലും അത് ഒരു ദേശീയപാര്‍ട്ടിയാണ്. ഡല്‍ഹിയില്‍ ഒരു റാലി സംഘടിപ്പിച്ചാല്‍ അവരുടെ ആത്മാര്‍ഥത മനസിലാകാവുന്നതോയുള്ളുവെന്നും പലസ്തീന് വിഷയത്തില്‍ സിപിഎം എല്ലാ കാലത്തും ഒരുനിലപാടാണ് സ്വീകരിച്ചതെന്നും വിഡി സതീശന് രാഷ്ട്രീയ നഷ്ടം വരുമോ എന്ന് നോക്കിയാല്‍ മതിയെന്നും മോഹനന് പറഞ്ഞു.