കണ്ണൂര്: പത്മജയുടെ ബി.ജെ.പി പ്രവേശനത്തെ പരിഹസിച്ച് സിപിഎം നേതാവ് പി ജയരാജൻ. പെങ്ങൾ പോയി കണ്ട് സെറ്റായാൽ പിന്നാലെ ആങ്ങളയും പോകുമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൽ കെ. മുരളീധരനെതിരെ വിഷയം ആയുധമാക്കാനുള്ള ഒരുക്കത്തിലാണ് സിപിഎം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകരയിലെ സ്ഥാനാർത്ഥികളായിരുന്നു മുരളീധരനും ജയരാജനും.