തിരുവനന്തപുരം: എസ്.എൻ ഓപ്പൺ സർവകലാശാല സിൻഡിക്കറ്റിൽ റിക്രൂട്ട്മെന്റ് ഏജൻസി ഡയറക്ടറെ നിയമിച്ചതിനെതിരെ പരാതി. സാന്റാമോണിക്ക കമ്പനി ഡയറക്ടർ റെനി സെബാസ്റ്റനെയാണ് സിൻഡിക്കേറ്റ് അംഗമാക്കിയത്. വിദേശവിദ്യാഭ്യാസ കൺസൾട്ടൻസിയാണ് സാന്റമോണിക്ക. ഡോ. പ്രേംകുമാർ രാജിവച്ച ഒഴിവിലേക്കാണ് നിയമനം.
വിദ്യാഭ്യാസ വിദഗ്ധ എന്ന് പരിഗണിച്ചാണ് അംഗത്വം നൽകിയതെന്നാണ് സർവ്വകലാശാലയുടെ വിശദീകരണം. എക്സാലോജിക്കിന് പണം നൽകിയതായ ആരോപണം സാന്റമോണിക്ക നേരിടുന്നുണ്ട്.സേവ് യൂണിവേഴ്സിറ്റി കാംപയിൻ കമ്മറ്റിയാണ് മുഖ്യമന്ത്രിക്ക് ഇത് സംബന്ധിച്ച പരാതി നൽകിയത്. ശ്രീനാരായണ ഓപ്പണ്‍ യൂണിവെഴ്സിറ്റിയിലെ സിന്റിക്കേറ്റ് നിയമനവുമായി ബന്ധപ്പെട്ടാണ് ഇത്തരമൊരു ആരോപണം ഉയര്‍ന്നുവന്നത്. സാധരണഗതിയില്‍ സിന്റിക്കേറ്റില്‍ നിയമിക്കപ്പെടേണ്ട മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ട് നിയമനം നടന്നുവെന്നതാണ് സേവ് യൂണിവേഴ്സിറ്റി കാംപെയിന് നല്കിയ പരാതിയുടെ ഉള്ളടക്കം.
എഡിഎമ്മിന്റെ മരണത്തിന് കാരണം ദിവ്യയുടെ പരാമര്‍ശം : എം.വി ജയരാജന്
Read more