ന്യൂഡൽഹി : ഡൽഹിയിൽ വൻ മയക്കുമരുന്ന് വേട്ട. 500 കിലോ കൊക്കെയ്നാണ് പിടിച്ചെടുത്തത്. നാല് യുവാക്കളെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റുചെയ്തതായി പോലീസ് അറിയിച്ചു.
2000 കോടി വിലവരുന്ന മയക്കുമരുന്നാണ് പിടികൂടിയത്. ഇതിന് പിന്നിൽ അന്താരാഷ്ട്ര സംഘമാണെന്ന് പോലീസ് സംശയിക്കുന്നു.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഞായറാഴ്ച ഡൽഹിയിൽനിന്ന് രണ്ട് അഫ്ഗാൻ സ്വദേശികളെ മയക്കുമരുന്നുമായി പോലീസ് പിടികൂടിയിരുന്നു.