


പാലക്കാട് : കാറൽമണ്ണയിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് ഒരാൾ മരിച്ചു. ഇതരസംസ്ഥാന തൊഴിലാളിയായ രഞ്ജിത്ത് പ്രമാണികാണ് മരിച്ചത്. വീടിന് സമീപത്തെ പറമ്പിനോട് ചേർന്നുള്ള പാടത്തിലാണ് കെണി വെച്ചത്.
സംഭവത്തിൽ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. കൃഷി പാട്ടത്തിനെടുത്ത വ്യക്തി, അനധികൃതമായി ലൈൻ വലിച്ചയാൾ, ഭൂമിയുടെ ഉടമസ്ഥൻ എന്നിവരെയാണ് ചെറുപ്പുളശ്ശേ പൊലീസ് കസ്റ്റഡിയിലെടുത്തത്.