

തിരുവനന്തപുരം : യുഡിഎഫ് സര്‍ക്കാരിലെ മന്ത്രിമാര്‍ക്ക് വിവിധ ജില്ലകളുടെ ചുമതല നല്കി ഉത്തരവ് പുറത്തിറങ്ങി. കാസര്‍കോട് ജില്ലയുടെ ചുമതല തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജിക്കും, കണ്ണൂര്‍ ജില്ലയുടെ ചുമതല സണ്ണി ജോസഫിനും നല്കി. തിരുവനന്തപുരം ജില്ലയുടെ ചുമതല ഗതാഗതമന്ത്രി സിപി ജോണിനാണ്. 14 മന്ത്രിമാര്‍ക്കാണ് ചുമതല വീതിച്ചു നല്‍കിയത്.
കൊല്ലം ജില്ലയുടെ ചുമതല വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോണിനാണ്. പത്തനംതിട്ട ജില്ലയുടെ ചുമതല ടൂറിസം മന്ത്രി പി സി വിഷ്ണുനാഥിനും, ആലപ്പുഴ ജില്ലയുടെ ചുമതല എക്സൈസ്, സഹകരണ വകുപ്പ് മന്ത്രി എം ലിജുവിനുമാണ്. കോട്ടയം ജില്ലയുടെ ചുമതല മോന്‍സ് ജോസഫിനും നല്കി.
ഇടുക്കിയുടെ ചുമതല ഭക്ഷ്യമന്ത്രി അനൂപ് ജേക്കബിനാണ്. എറണാകുളം ജില്ലയുടെ ചുമതല റോജി എം. ജോണിനും തൃശൂരിന്റെ ചുമതല ഒ ജെ ജനീഷിനും പാലക്കാടിന്റെ ചുമതല എന്‍ ഷംസുദ്ദീനും നല്കി. മലപ്പുറത്തിന്റെ ചുമതല പൊതുമരാമത്ത് മന്ത്രി പി.കെ ബഷീറിനും കോഴിക്കോട് ജില്ലയുടേത് റവന്യൂ മന്ത്രി എ പി അനില്‍ കുമാറിനും വയനാട് ജില്ലയുടേത് കൃഷിമന്ത്രി ടി. സിദ്ധീഖിനുമാണ് നല്‍കിയിരിക്കുന്നത്.