തിരുവനന്തപുരം:വടക്കൻ തമിഴ്നാടിനും സമീപപ്രദേശത്തിനു മീതേ നിൽക്കുന്ന ചക്രവാതച്ചുഴിയുടെയും ബംഗാൾ ഉൾക്കടലിൽ നിന്ന് വീശുന്ന കിഴക്കൻകാറ്റിന്റെയും സ്വാധീനത്തിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും.മദ്ധ്യ വടക്കൻ ജില്ലകളിലാണ് അതിശക്ത മഴയുണ്ടാകുക. തെക്കൻ ജില്ലകളിലും മലയോര മേഖലകളിലും ശക്തമായ മഴയും ലഭിക്കും. എറണാകുളം, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം ,പത്തനംതിട്ട, ആലപ്പുഴ , കോട്ടയം,ഇടുക്കി, തൃശൂർ, മലപ്പുറം , വയനാട് ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. കേരള തീരത്ത് മത്സ്യബന്ധനം പാടില്ല. ഉയർന്ന തിരമാലയ്ക്ക് സാദ്ധ്യതയുള്ളതിനാൽ തീരവാസികൾ ജാഗ്രത പാലിക്കണം.