തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അതിശക്തമായ മഴക്കുള്ള സാധ്യത മുൻനിർത്തി മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.കോഴിക്കോട് ,കണ്ണൂർ ,കാസർഗോഡ് ജില്ലകളിലാണ് മുന്നറിയിപ്പ്. എറണാകുളം ,തൃശ്ശൂർ , മലപ്പുറം ,വയനാട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
അടുത്ത അഞ്ചുദിവസത്തേക്ക് സംസ്ഥാനത്ത് പരക്കെ മഴ ലഭിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനുമുള്ള സാധ്യത മുൻനിർത്തി കേരള ലക്ഷദ്വീപ് കർണാടക തീരങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിന് ചൊവ്വാഴ്ച വരെ വിലക്കേർപ്പെടുത്തി.