ന്യൂഡൽഹി: കലാപകലുഷിതമായ മണിപ്പുരിൽ സന്ദർശനത്തിനായി സംയുക്ത പ്രതിപക്ഷമായ “ഇന്ത്യ’യുടെ സംഘം ഇന്നെത്തും. രൂക്ഷ കലാപം നടന്ന ചുരാചന്ദ്പുർ, ഇംഫാൽ എന്നിവിടങ്ങളിൽ സംഘം നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തും. സഖ്യത്തിന്റെ 21 അംഗ പ്രതിനിധി സംഘമാണു സന്ദർശനം നടത്തുന്നത്. ഉച്ചയ്ക്ക് 12ന് ഇംഫാലിലെത്തുന്ന സംഘം രണ്ടു സംഘങ്ങളായി തിരിഞ്ഞ് ഹെലികോപ്റ്റർ മാർഗം ചുരാചന്ദ്പുരിലേക്ക് പോകും.
അധീർ രഞ്ജൻ ചൗധരിയുടെ നേതൃത്വത്തിൽ കൊടിക്കുന്നിൽ സുരേഷ്, ഗൗരവ് ഗൊഗോയ്, ഫുലോ ദേവി നേതം (കോണ്ഗ്രസ്), രാജീവ് രഞ്ജൻ സിംഗ്, അനിൽ പ്രസാദ് ഹെഗ്ഡെ (ജെഡി-യു), സുഷ്മിത ദേവ് (ടിഎംസി), കനിമൊഴി (ഡിഎംകെ), സന്തോഷ് കുമാർ (സിപിഐ), എ.എ. റഹിം (സിപിഎം), മാനോജ് കുമാർ ഝാ (ആർജെഡി), ജാവേദ് അലി ഖാൻ (എസ്പി), പിപി. മുഹമ്മദ് ഫൈസൽ (എൻസിപി), ഇ.ടി. മുഹമ്മദ് ബഷീർ (മുസ്ലിം ലീഗ്), എൻ.കെ. പ്രേമചന്ദ്രൻ (ആർഎസ്പി), അരവിന്ദ് സ്വാവന്ത് (ശിവസേന), ഡി. രവികുമാർ, തോൽ തിരുമവാലവൻ (വികെസി), ജയന്ത് സിംഗ് (ആർഎൽഡി) എന്നിവരാണ് സംഘത്തിലുള്ളത്.