ന്യൂഡല്‍ഹി: മണിപ്പുര്‍ വിഷയത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്നും പ്രക്ഷുബ്ദം. വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഇരുസഭകളിലും പ്രതിപക്ഷം നോട്ടീസ് നല്കി.
കോണ്‍ഗ്രസ് എംപി അധീര്‍ രഞ്ജന്‍ ചൗധരിയാണ് ലോക്സഭയില്‍ നോട്ടീസ് നല്‍കിയത്. ഇതിന് പിന്നാലെ അവിശ്വാസപ്രമേയത്തില്‍ ഉടന്‍ ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം തുടര്‍ന്നതോടെ ലോക്സഭാ നടപടികള്‍ ഉച്ചയ്ക്ക് 12 വരെ നിര്‍ത്തിവച്ചു. നടപടികള്‍ ആരംഭിച്ച് രണ്ട് മിനിറ്റിനകം തന്നെ സഭ നിര്‍ത്തിവയ്ക്കുകയായിരുന്നു. മണിപ്പുര്‍ വിഷയത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് രാജ്യസഭയിലും പ്രതിപക്ഷം നോട്ടീസ് നല്കി. രാജ്യസഭയില്‍ പ്രതിപക്ഷ ബഹളത്തിനിടയിലും നടപടികള്‍ പുരോഗമിക്കുകയാണ്.