കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ സമുദായ നേതാക്കളെ ഇടതുമുന്നണി സമ്മർദത്തിലാക്കുകയാണ്. അധികാരം ഉപയോഗിച്ച് എൽ.ഡി.എഫ് ഭീഷണിപ്പെടുത്തുന്നുണ്ടെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പുതുപ്പള്ളിയിൽ തികഞ്ഞ ആത്മവിശ്വാസമുണ്ട്. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ നടപടികൾക്കെതിരായ വിധിയുണ്ടാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
തിരഞ്ഞെടുപ്പിൽ കള്ളവോട്ട് ചെയ്യാൻ ആരും വരേണ്ടെന്ന് പ്രതിപക്ഷ നേതാവ് താക്കീത് ചെയ്തു. . ‘വന്നാൽ തൃക്കാക്കരയിൽ വന്നവന്റെ അനുഭവം ഉണ്ടാകും. മരിച്ചവരാരും എണീറ്റ് വരേണ്ട.സിപിഎമ്മിനെ സഹായിക്കാം എന്ന് ഏതെങ്കിലും പ്രിസൈഡിങ് ഓഫീസർ വിചാരിച്ചാൽ അയാളുടെ കാര്യവും ബുദ്ധിമുട്ടിലാകും..’ സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
‘മുഖ്യമന്ത്രി പിണറായി വിജയൻ മൗനത്തിന്റെ മാളത്തിലാണ്. പുതുപ്പള്ളിയിൽ വന്ന മുഖ്യമന്ത്രി രാഷ്ട്രീയം പറയാൻ മടിച്ചു. ഉമ്മൻ ചാണ്ടിയുടെ കുടുംബത്തോട് എല്‍.ഡി.എഫ് മാപ്പ് പറയണം’..സതീശൻ പറഞ്ഞു.