തിരുവനന്തപുരം: നെറികേടിന്റെ രാഷ്ട്രീയ ഇൻക്യുബേറ്ററിൽ വിരിയുന്ന ഗുണ്ടാപ്പടയാണ് എസ്.എഫ്.ഐയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അവർ നിങ്ങളേയും കൊണ്ടേ പോകുവെന്നും സതീശൻ പറഞ്ഞു നിയമസഭയിൽ സംസാരിക്കുമ്പോഴാണ് സതീശൻ എസ്.എഫ്.ഐക്കെതിരെ രൂക്ഷമായ വിമർശനം ഉയർത്തിയത്.
ഫാഷിസ്റ്റ് കഴുകൻകൂട്ടമെന്നാണ് എസ്.എഫ്.ഐയെ ജനയുഗം വിശേഷിപ്പിച്ചത്. ഗാന്ധി ചിത്രത്തിൽ മാലയിടാനാണോ രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ്.എഫ്.ഐ അടിച്ചുതകർത്തത്. പ്രിൻസിപ്പലിന്റെ രണ്ട് കാലും കൊത്തുമെന്നാണ് എസ്.എഫ്.ഐ ഏരിയ സെക്രട്ടറി കഴിഞ്ഞ ദിവസം പ്രസംഗിച്ചത്. മുഖ്യമന്ത്രിയുടെ ഇന്നത്തെ പ്രതികരണത്തോടെ തങ്ങൾ തിരുത്തില്ലെന്നാണ് അവർ വീണ്ടും പറയുന്നത്. മഹാരാജാവാണെന്നാണ് മുഖ്യമന്ത്രിയുടെ ഭാവം. പിണറായി മഹാരാജാവല്ലെന്ന് ജനങ്ങൾ ഇനിയും ഓർമപ്പെടുത്തുമെന്നും സതീശൻ പറഞ്ഞു.