തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും നിഷ്ക്രിയമായ ടീമാണ് പിണറായി വിജയൻ സർക്കാരെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. ശാസ്ത്രീയമായ അഴിമതി നടത്തുന്നതിൽ ഗവേഷണം നടത്തിയ സർക്കാരാണിത്. ചില അഴിമതികൾ കൂടി പുറത്തുകൊണ്ടുവരാനുണ്ട്. അതുകൂടി പുറത്തുകൊണ്ടുവന്നാൽ മുഖ്യമന്ത്രി തലയിൽ മുണ്ടിട്ടു നടക്കേണ്ട ഗതി വരുമെന്ന് പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.സര്‍ക്കാര്‍ ഫയലുകൾ നീങ്ങുന്നില്ലെങ്കിൽ ക്രെയിൻ കൊണ്ടുവരണമെന്ന് മുഖ്യമന്ത്രിയെ വി.ഡി സതീശന് പരിഹസിച്ചു. സംസ്ഥാനത്തെ ഫയൽ തീർപ്പാക്കൽ ഇപ്പോഴും പൂർണതയിൽ എത്തിയിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെയായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. ഭരണകൂടം സർക്കാർ ജീവനക്കാരെ നിരാശപ്പെടുത്തുകയാണ്.