ന്യൂഡൽഹി : രാജ്യസഭയിൽ അൺ പാർലമെന്ററി പ്രയോഗം നടത്തിയെന്നാരോപിച്ചു കേന്ദ്ര മന്ത്രി പിയൂഷ് ഗോയലിനെതിരെ അവകാശ ലംഘനത്തിനു നോട്ടീസ്. പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയാണ് നോട്ടീസ് നൽകിയത്. പ്രതിപക്ഷ നേതാക്കളെ ഗോയൽ രാജ്യ ദ്രോഹികളെന്നു വിളിച്ചുവെന്നാണ് ആരോപണം. സംഭവത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാക്കൾ സഭയിൽ നിന്നു ഇറങ്ങിപ്പോയി. പിന്നാലെയാണ് തങ്ങളെ രാജ്യദ്രോഹികളെന്നു വിളിച്ചതായി ആരോപിച്ചത്. കോൺഗ്രസ്, ടിഎംസി, എഎപി, ആർജെഡി, ഡിഎംകെ, ആർജെഡി, ജെഡിയു, എൻസിപി, ഇടതു പാർട്ടികൾ എന്നിവർ ചേർന്നാണ് നോട്ടീസ് നൽകിയത്. പാർലമെന്ററി അല്ലാത്ത ഏതു വാക്കും തിരിച്ചെടുക്കാൻ താൻ തയ്യാറാണെന്നും ഗോയൽ സഭയിൽ വ്യക്തമാക്കി. അവ രേഖകളിൽ നിന്നു നീക്കം ചെയ്യാൻ രാജ്യസഭാ ചെയർമാനോടു ആവശ്യപ്പെട്ടതായും ഗോയൽ പറഞ്ഞു.