ന്യൂഡല്‍ഹി: പ്രതിപക്ഷ പാര്‍ട്ടികളുടെ അടുത്ത യോഗം 17, 18 തീയതികളില്‍ നടക്കും. ബംഗളൂരുവില്‍ വച്ചാണ് യോഗം.നേരത്തെ 13,14 തീയതികളില്‍ നടക്കാനിരുന്ന പ്രതിപക്ഷ ഐക്യയോഗം മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകത്തിന് പിന്നാലെ മാറ്റിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ തീയതി പ്രഖ്യാപിച്ചത്.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാനാണ് അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കുന്നത്. കഴിഞ്ഞ ജൂണ്‍ 23ന് പാട്നയില്‍ ചേര്‍ന്ന ആദ്യ യോഗത്തില്‍ 15 രാഷ്ട്രീയ പാര്‍ട്ടികള്‍ പങ്കെടുത്തു. പൊതുസ്ഥാനാര്‍ഥികളെ നിര്‍ത്തുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ബംഗളൂരുവില്‍ ചേരുന്ന യോഗത്തില്‍ ചര്‍ച്ചയാകുമെന്നാണ് വിവരം.