കൊല്ലം: പൊലീസിന്റെ ഏത് അന്വേഷണത്തെയും നേരിടാൻ തയ്യാറെന്ന് ഓയൂരിലെ ആറുവയസുകാരിയുടെ അച്ഛൻ. അന്വേഷണസംഘം വിളിപ്പിച്ചിട്ടുണ്ട്. അവരുടെ മുമ്പാകെ ഹാജരാകും. തന്റെ പഴയ ഫോൺ ആണ് കൊണ്ടുപോയത്. കുട്ടികൾ കളിക്കുന്നത് കൊണ്ട് ഭാര്യ പറഞ്ഞതുകൊണ്ടാണ് ഫോൺ മാറ്റിവച്ചത്. അവർക്ക് എന്ത് തരത്തിലുള്ള പരിശോധനയും നടത്താമെന്നും പിതാവ് പറഞ്ഞു.
ചില മാധ്യമങ്ങൾ തന്നെ ചേർത്ത് വ്യാജ വാർത്ത പ്രചരിപ്പിക്കുകയാണ്. തന്നെ അറിയുന്ന ആരോടും ചോദിക്കാം. ആർക്കും ഒരു രൂപ പോലും താൻ കൊടുക്കാനില്ല. ജോലി സ്ഥലത്തും അന്വേഷിക്കാം. ആർക്കും തന്നെക്കുറിച്ച് ഒരു പരാതിയുമുണ്ടാകില്ല. ആറുവയസുള്ള തന്റെ കുഞ്ഞിന്റെ പേരിൽ അനാവശ്യ പ്രചാരണം നടത്തരുതെന്നും അദ്ദേഹം പറഞ്ഞു.