കൊല്ലം: ഓയൂരിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ മൂന്നു പേർ കസ്റ്റഡിയിൽ. കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഘത്തിൽപ്പെട്ടവരാണിവരെന്നാണ് സൂചന. തിരുവനന്തപുരം ശ്രീകണ്ഠേശ്വരത്തെ ഒരു കാർ വാഷിംഗ് സെന്ററിൽ നിന്നാണ് രണ്ടു പേരെ കസ്റ്റഡിയിലെടുത്തത്. ഒരാളെ ശ്രീകാര്യത്ത് നിന്നും.കേസുമായി ഇവർക്ക് നേരിട്ട് ബന്ധമുണ്ടോ എന്നതടക്കമുള്ള കാര്യത്തിൽ വ്യക്തത വരുത്തേണ്ടതുണ്ട്. കസ്റ്റഡിയിലുള്ളവരെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ഇവരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.