ഊട്ടി : ഊട്ടി – മേട്ടുപാളയം പർവത ട്രെയിനിന്റെ രണ്ട് ചക്രങ്ങൾ പാളം തെറ്റിയത് പരിഭ്രാന്തി പരത്തി. കൂനൂരിൽ നിന്ന് മേട്ടുപാളയത്തേക്ക് 168 യാത്രക്കാരുമായി പുറപ്പെട്ട ട്രെയിനാണ് പാളം തെറ്റിയത്. ആർക്കും പരിക്കില്ല.
വ്യാഴാഴ്ച ഉച്ചയ്ക്ക് 3.30ന് കൂനൂരിൽ നിന്ന് മേട്ടുപാളയത്തേക്ക് പുറപ്പെട്ട ട്രെയിൻ 100 മീറ്റർ പിന്നിട്ട് ട്രാക് മാറുന്നതിനിടെയാണ് പാളം തെറ്റിയത്. ഉടനെ എൻജിൻ ഓഫാക്കി ട്രെയിൻ നിർത്തി. സംഭവം ട്രെയിൻ സർവീസിനെ ബാധിച്ചു. യാത്രക്കാരെ ബസിലാണ് പിന്നീട് യാത്രയാക്കി. ട്രാക്ക് പണികൾ സ്ഥലത്ത് പുരോഗമിക്കുകയാണ്. ജാക്കി കൊണ്ട് ബോഗികൾ താങ്ങി നിർത്തിയ ശേഷമാണ് പാളം തെറ്റിയ കോച്ചിന്റെ അറ്റകുറ്റപ്പണി ആരംഭിച്ചു.