ബംഗളൂരു : മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള എയര്‍ ആംബുലന്‍സ് ബംഗളൂരുവില്‍നിന്ന് പുറപ്പെട്ടു. രണ്ടരയോടെ വിമാനം തിരുവനന്തപുരത്തെത്തും. ആദ്യം തലസ്ഥാനത്തെ അദ്ദേഹത്തിന്റെ വസതിയില്‍ എത്തിച്ചശേഷം പിന്നീട് സെക്രട്ടറിയേറ്റിലെ ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. വൈകുന്നേരത്തോടെ തിരുവനന്തപുരം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് കത്തീഡ്രലിലും മൃതദേഹം എത്തിക്കും. പിന്നീട് ഇന്ദിരാ ഭവനിലെ പൊതുദര്‍ശനത്തിന് ശേഷം ബുധനാഴ്ച രാവിലെ ഏഴിന് തിരുവനന്തപുരത്തുനിന്ന് വിലാപയാത്രയായി മൃതദേഹം കോട്ടയത്തെത്തിക്കും. തിരുനക്കര മൈതാനത്ത് പൊതുദര്‍ശനത്തിന് ശേഷം രാത്രിയോടെ പുതുപ്പള്ളിയിലേക്ക് കൊണ്ടുപോകും.