തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ചിറ്റാഴയിലെത്തി . രാവിലെ 7:20ന് പുതുപ്പള്ളി ഹൗസില്‍നിന്ന് ആരംഭിച്ച യാത്ര മൂന്ന് മണിക്കൂര്‍ സമയം കൊണ്ടാണ് 10 കിലോമീറ്റര്‍ ദൂരം പിന്നിട്ടത്.
ജനങ്ങള്‍ പെരുമഴ പോലും വകവയ്ക്കാതെ പൂക്കള്‍ അര്‍പ്പിച്ചും കൈകള്‍ കൂപ്പിയും സ്മരണാഞ്ജലികള്‍ അര്‍പ്പിച്ചു. വിലാപയാത്ര നാലാഞ്ചിറയിൽ എത്തിയപ്പോൾ കനത്ത മഴയായിട്ടും അത് വകവയ്ക്കാതെ പ്രിയപ്പെട്ട നേതാവിനെ അവസാനമായി ഒരുനോക്ക് കാണാൻ ജനം തിങ്ങിക്കൂടി. കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂര്‍, കൊട്ടാരക്കര, അടൂര്‍, പന്തളം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാേശരി വഴി കോട്ടയത്തെത്തും.
കോട്ടയം തിരുനക്കര മൈതാനത്ത് വൈകുന്നേരം പൊതുദര്‍ശനമുണ്ടാകും. തുടര്‍ന്ന് രാത്രിയോടെ പുതുപ്പള്ളിയിലെ കുടുംബവീട്ടില്‍ ഭൗതികശരീരം എത്തിക്കും. വ്യാഴാഴ്ച ഉച്ചയ്ക്ക് 12നു ഭവനത്തില്‍ സംസ്കാര ശുശ്രൂഷ ആരംഭിക്കും. ഭവനത്തിലെയും പള്ളിയിലെയും സംസ്കാര ശുശ്രൂഷക്കു മലങ്കര ഓര്‍ത്തഡോക്സ് സഭാധ്യക്ഷന് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവാ മുഖ്യകാര്‍മികത്വം വഹിക്കും.