തിരുവനന്തപുരം: പാറശാലയിൽ ഉമ്മൻ ചാണ്ടിയുടെ സ്മരണയ്ക്കായി സ്ഥാപിച്ച സ്തൂപം അക്രമികൾ അടിച്ചുതകർത്തു. ഉദ്ഘാടനത്തിനു പിന്നാലെയാണ് ഉമ്മൻചാണ്ടി സ്മാരകത്തിനു നേരെ കല്ലേറ് നടന്നത്. ഫോട്ടോ തകർന്നു. പൊൻവിള ജംക്ഷനിൽ ഇന്നലെ രാത്രിയാണ് സംഭവം. ചൊവ്വാഴ്ചയാണ് ജംക്ഷനിൽ സ്മാരകവും വെയ്റ്റിങ് ഷെഡും കോൺഗ്രസ് പ്രവർത്തകർ സ്ഥാപിച്ചത്.
പ്രദേശവാസിയും ഡിവൈഎഫ്ഐ അനുഭാവിയുമായ യുവാവാണ് കല്ലെറിഞ്ഞതെന്നു കോൺഗ്രസ് ആരോപിച്ചു. വെയ്റ്റിങ് ഷെഡ് നിർമാണവേളയിൽ ഇയാൾ നശിപ്പിക്കാൻ ശ്രമിച്ചതായും പരാതി ഉയർന്നിരുന്നു. കോൺഗ്രസ് പ്രദേശത്ത് പ്രതിഷേധപരിപാടി സംഘടിപ്പിച്ചു.