കൽപ്പറ്റ: വന്യമൃഗ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് വയനാട്ടിൽ എൽഡിഎഫും യുഡിഎഫും ബിജെപിയും ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ.
20 ദിവസത്തിനിടെ മൂന്നു പേർ കാട്ടാന ആക്രമണത്തിൽ വയനാട്ടിൽ മാത്രം മരിച്ച സാഹചര്യത്തിലാണ് മുന്നണികൾ ഹർത്താൽ ആഹ്വാനംചെയ്തിട്ടുള്ളത്. വാഹനഗതാഗതം പൂർണമായി സ്തംഭിപ്പിക്കുമെന്നാണ് ഹർത്താലനുകൂലികൾ അറിയിച്ചിട്ടുള്ളത്. കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട പുൽപ്പള്ളി പാക്കം സ്വദേശി പോളിന്റെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായി. തുടർന്ന് മൃതദേഹം ഇന്ന് വയനാട്ടിലെത്തിക്കും.