


തിരുവനന്തപുരം : സംസ്ഥാനത്ത് ഒരാൾക്കു കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരം പോത്തൻകോട് സ്വദേശിയായ വയോധികയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. തിരുവന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലാണ്.
പനിയെ തുടർന്നായിരുന്നു വയോധിക ആശുപത്രിയിൽ ചികിത്സ തേടിയത്. പിന്നീട് എസ്യുടി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിൽ വയോധികയ്ക്ക് രോഗം സ്ഥിരീകരിക്കുകയായിരുന്നു.