ഭോപ്പാല്‍ : മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെത്തിച്ച ചീറ്റകളില്‍ ഒന്നുകൂടി ചത്തു. ബുധനാഴ്ച രാവിലെയാണ് ധാത്രി എന്ന പെണ് ചീറ്റപ്പുലിയെ ചത്തനിലയില്‍ കണ്ടെത്തിയത്. ഇതോടെ ആകെ ചത്ത ചീറ്റകളുടെ എണ്ണം ഒമ്പതായി. “പ്രൊജക്ട് ചീറ്റ’പദ്ധതിപ്രകാരം നമീബിയയില്‍ നിന്നും ദക്ഷിണാഫ്രിക്കയില്‍ നിന്നുമായി 20 ചീറ്റപ്പുലികളേയാണ് കുനോ ദേശീയോദ്യാനത്തിലെത്തിച്ചത്. ഏഴ് ദശാബ്ദങ്ങള്‍ക്ക് മുന്‍പ് അറ്റുപോയ ചീറ്റപ്പുലികളെ രാജ്യത്ത് വീണ്ടെടുക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നു പദ്ധതി. ചീറ്റകള്‍ തുടര്‍ച്ചയായി ചാവുന്നതില്‍ സുപ്രീം കോടതി ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇവ തമ്മിലുള്ള ഏറ്റുമുട്ടലും വേട്ടയാടുന്നതിനിടെയുണ്ടാവുന്ന പരിക്കും അണുബാധയും എല്ലാം ഇവയുടെ മരണത്തിന് കാരണമാകുന്നുവെന്നാണ് വിദഗ്ധ നിരീക്ഷണം.