കൊച്ചി : എ.എ.വൈ (മഞ്ഞ) റേഷന്‍ കാര്‍ഡുടമകള്‍ക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കുമുള്ള സൗജന്യ ഓണക്കിറ്റ് ഇന്നു മുതല്‍ റേഷന്‍ കടകള്‍ വഴി ഭാഗികമായി ലഭ്യമായിത്തുടങ്ങും. എന്നാല്‍ കിറ്റില്‍ ഉള്‍പ്പെടുത്തിയ കശുവണ്ടി, മില്‍മ ഉല്‍പ്പന്നങ്ങള്‍ എല്ലാ ജില്ലകളിലും പൂര്‍ണ്ണതോതില്‍ എത്തിച്ചേര്‍ന്നിട്ടില്ല. അതിനാല്‍ ആഗസ്റ്റ് 25 മുതല്‍ മാത്രമേ പൂര്‍ണ്ണതോതില്‍ ഭക്ഷ്യ കിറ്റ് വിതരണം നടക്കുകയുള്ളൂ എന്ന് ഭക്ഷ്യമന്ത്രി അറിയിച്ചു. ആഗസ്റ്റ് 28 വരെ ഭക്ഷ്യകിറ്റ് വിതരണം ഉണ്ടായിരിക്കുമെന്നും ഒരു എ.എ.വൈ കാര്‍ഡ് ഉടമയ്ക്കും കിറ്റ് ലഭ്യമാകാത്ത സാഹചര്യം ഉണ്ടാകില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.