തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മുതൽ ഓണക്കിറ്റുകൾ പൂർണ തോതിൽ വിതരണം ചെയ്യും. ആദ്യ ദിനത്തിൽ ആറ് ജില്ലകളിൽ മാത്രമാണ് കിറ്റുകൾ വിതരണം ചെയ്തത്. സാധനങ്ങൾ തികയാത്തതിനാലും പാക്കിഭങ് പൂർത്തിയാകാത്തതിനാലുമായിരുന്നു വിതരണം ആറ് ജില്ലകളിൽ മാത്രമായത്.
ഇന്നലെ തിരുവനന്തപുരം ജില്ലയിലെ റേഷൻ കടകളിലാണ് ഏറ്റവും കൂടുതൽ വിതരണം നടന്നത്. 911 കിറ്റുകളാണ് ജില്ലയിൽ വിതരം നടന്നത്. പാലക്കാട് 54, ആലപ്പുഴ 51, മലപ്പുറം 11, കോട്ടയം മൂന്ന് എന്നിങ്ങനെയും കൊല്ലം ജില്ലയിൽ ഒരു കിറ്റും വിതരണം ചെയ്തതായാണു ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ കണക്ക്.
മിൽമയുടെ ഉൽപന്നങ്ങളും കാഷ്യു കോർപറേഷനിൽ നിന്നു കശുവണ്ടിപ്പരിപ്പും ലഭിക്കാത്തതിനാലാണു വിതരണം ഭാഗികമായത്. ഇന്നു മുതൽ എല്ലാ ജില്ലകളിലെയും റേഷൻ കടകൾ വഴി പൂർണതോതിൽ വിതരണം നടക്കുമെന്ന് അധികൃതർ വ്യക്തമാക്കി.