തിരുവനന്തപുരം : ബെവ്കോയില്‍ ജീവനക്കാര്‍ക്ക് ഓണം ബോണസായി 90,000 രൂപ വരെ ലഭിക്കും. ഇതു സംബന്ധിച്ച് നികുതി വകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങി. കണ്‍സ്യൂമര്‍ ഫെഡിന്റെ മദ്യഷോപ്പുകളിലെ ജീവനക്കാര്‍ക്ക് 85,000 രൂപ വരെ ലഭിക്കും.
ലേബലിങ് തൊഴിലാളികള്‍ വരെയുള്ളവര്‍ക്ക് ബോണസ് ലഭിക്കും. ഓണം അഡ്വാന്‍സ് 35,000 രൂപയാണ്. 7 തവണകളായി തിരിച്ചു പിടിക്കും. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം ലഭിച്ചവര്‍ക്ക് 5000 രൂപ ലഭിക്കും. ശുചീകരണ തൊഴിലാളികള്‍ക്ക് 3500 രൂപയും ബവ്കോ ആസ്ഥാനത്തും വെയര്‍ഹൗസുകളിലും ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാര്‍ക്ക് 11,000 രൂപയും ഓണം അലവന്‍സായി ലഭിക്കും.